പാലക്കാട്: കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ ജീപ്പ് ഏഴു മാസത്തേക്ക് വാടകയ്ക്ക് നല്കാന് തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രതിമാസം 800 കി. മീ വരെ 20000 രൂപ നല്‍കും. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള നിയമാനുസൃതമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം. 1500 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് ഫോറം ജൂലൈ 27 ന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. അന്നേദിവസം ഉച്ചയ്ക്ക് 1 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. വൈകീട്ട് രണ്ടിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കുഴല്‍മന്ദം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ ഉള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍:04922-295232.
