എറണാകുളം: അഴീക്കൽ എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പരിധിയിലെ സ്ത്രീത്തൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ പലിശരഹിത വായ്‌പ വിതരണം ചെയ്‌തു. സംഘം ഓഫീസിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വായ്‌പ വിതരണവും നിർവ്വഹിച്ചു.

ഒൻപത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്കാണ് പലിശ രഹിത വായ്‌പ നൽകിയത്. സംഘം പ്രസിഡന്റ് എ കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ തമ്പി, സെക്രട്ടറി സോജ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോക്യാപ്‌ഷൻ
അഴീക്കൽ എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പരിധിയിലെ സ്ത്രീത്തൊഴിലാളികൾക്ക് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പലിശ രഹിത വായ്‌പ വിതരണം ചെയ്യുന്നു.