കാസർഗോഡ്: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പി.ജി.ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് കോളേജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04998-215615, 8547005058.
