എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ആഘോഷ പരിപാടികളും ഓണച്ചന്തയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ചേന്ദമംഗലം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷകരെയും കർഷക തൊഴിലാളിയെയും ആദരിച്ചു.

മികച്ച വാഴ കർഷകൻ: ജോഷി കൈപ്പിള്ളി, കേര കർഷകൻ: തോമസ് കെ.ഇ, ജാതി കർഷക: ജെസ്സി ലൂയിസ്, പച്ചക്കറി കർഷകൻ: തമ്പി കളത്തുങ്കൽ, വനിത കർഷക: ഗിരിജ രാമകൃഷ്ണൻ, സമ്മിശ്ര കർഷകൻ: ഫ്ലക്സൺ കല്ലുങ്കൽ, എസ്.സി/എസ്.ടി കർഷകൻ: ഉത്തമൻ, യുവ കർഷകൻ: അജിത്ത് ഇ.എസ്, മട്ടുപ്പാവ് കർഷക: ശ്രീലത രാജീവ്, വിദ്യാർത്ഥി കർഷകൻ: ആരോമൽ വിനോദ്, ക്ഷീര കർഷകൻ: സുലൈമാൻ വടക്കുംപുറത്ത്, കർഷക തൊഴിലാളി: കൃഷ്ണൻ കുട്ടി എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്.

പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, കൃഷി ഓഫീസർ ആതിര പി.സി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: ചേന്ദമംഗലം പഞ്ചായത്തിലെ കർഷക ദിനാചരണവും ഓണചന്തയും പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു