പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ഭീമനടി, പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ സഹായി സെന്ററുകളിലേക്ക് താല്‍ക്കാലികമായി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് പരപ്പ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ളപട്ടിക വര്ഗ്ഗക്കാരായിരിക്കണം അപേക്ഷകര്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ നിരക്കില്‍ ഓണറേറിയം നല്‍കും.
