പാലക്കാട്: എംപ്ലോയബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബര്‍ ഒമ്പതിന് അഭിമുഖം നടത്തുന്നു. ഒഴിവുകളും യോഗ്യതയും താഴെ:
ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ബിരുദം, പ്രായപരിധി 18 നും 25നും മധ്യേ, പുരുഷന്മാര്ക്കാണ് അവസരം.
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് – ബിരുദം, 18നും 35നും മധ്യേ.
സീനിയര്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് – ബിരുദം, പ്രായപരിധി 18-35.
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് – പ്ലസ്ടു / ബിരുദം, പുരുഷന്മാര്ക്കാണ് അവസരം.
സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ പി.എച്ച്.പി / LARAVEL – ബി.എസ്.സി സി.എസ്, ബി.സി.എ, ബി.ടെക്, എം.എസ്.സി സി.എസ്, എം.സി.എ, 24 നും 30 നും മധ്യേ, ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള പ്രവൃത്തി പരിചയം.
ക്വാളിറ്റി അനലിസ്റ്റ് – ബി.എസ്.സി സി.എസ്, ബി.സി.എ, ബി.ടെക് എം.എസ്.സി സി.എസ്, എം.സി.എ, പ്രായപരിധി 24 നും 30 നും ഇടയില്‍, ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള പ്രവൃത്തി പരിചയം.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് – ബിരുദം, പ്രായപരിധി 21 നും 27 നും മധ്യേ, സ്ത്രീകള്‍ക്കാണ് അവസരം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്തംബര്‍ എട്ടിന് വൈകിട്ട് മൂന്നിനകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.