പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ -അഞ്ചുവെള്ളക്കാട്- മൂലക്കട റോഡ് പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) 601 ലക്ഷം രൂപയുടെ അനുമതി ലഭിച്ച റോഡാണിത്. പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സുബ്രഹ്മണ്യന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
