കാസര്‍കോട് നഗരസഭയില്‍ കുടുബശ്രീവഴി നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പരവനടുക്കത്തുള്ള ആലിയ കോളേജില്‍ നടപ്പിലാക്കുന്ന ബാങ്കിംഗ് ആന്‍ഡ് അക്കൗണ്ടിംഗ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു. നഗരസഭ കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആദ്യ ബാച്ചിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മുഹമദ് ഹാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി എം മുനീര്‍ , നൈമുന്നീസ, നഗരസഭ സെക്രട്ടറി സജികുമാര്‍ വി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, ചെമ്മനാട് ആലിയ കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ്, കോളേജ് പ്രിന്‍സിപ്പാള്‍ ജലീല്‍ പെര്‍ള, അക്കൗണ്ട് ട്രയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഷാനവാസ്, കോര്‍ഡിനേറ്റര്‍ നിസാര്‍ , കുടുബശ്രീ മെമ്പര്‍ സെക്രട്ടറി എ.ആര്‍ അജീഷ്, എന്‍യുഎല്‍എം മാനേജര്‍ സി.എം ബൈജു  എന്നിവര്‍ സംസാരിച്ചു.
ആദ്യ ബാച്ചില്‍ പാസായ 34 പേരില്‍ 32 പേര്‍ക്കും കാസര്‍കോട്, കാഞ്ഞങ്ങാട്, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍  തൊഴില്‍ ലഭിച്ചു. നഗരസഭയില്‍ താമസിക്കുന്ന 18 നും  35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് വിവിധ തൊഴിലധിഷ്ടിത കോഴ്‌സുകളായ മള്‍ട്ടി കുസിന്‍ കുക്ക്, ആയുര്‍വേദ സ്പാ തെറാപ്പി, ബേസിക്ക് ഓട്ടോമോട്ടീവ് സര്‍വീസിംഗ്, വെബ് ഡവലപ്പര്‍, സൈബര്‍ സെക്ക്യൂരിറ്റി അനലിസ്റ്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സര്‍വേയര്‍, ഫാഷന്‍ ഡിസൈനിംഗ്, അസിസ്റ്റന്റ് ഫിസിയൊതെറാപ്പിസ്റ്റ്  തുടങ്ങിയവയില്‍  പരിശീലനത്തിനും പ്ലേസ്‌മെന്റിനും വേണ്ടി നഗരസഭ കുടുംബശ്രീയുമായോ എന്‍യുഎല്‍എം  ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 9947045762, 9947507515, 9446751897