കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയിലെ സുസ്ഥിരവികസനം ഉറപ്പാക്കുന്നതിനുമായി 75% ഗ്രാന്റോടുകൂടി വെസ്സൽ മോണിറ്ററിംഗ്/ട്രാക്കിംഗ് സിസ്റ്റം ലഭ്യമാക്കുന്നതിന് രജിസ്ട്രേഷനും ലെസൻസുമുളള യന്ത്രവത്കൃത ബോട്ടുടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ബോട്ടുകൾ നിലവിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നവയും അപേക്ഷകർക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വവും ഉണ്ടായിരിക്കണം. അപേക്ഷ ഫോമുകൾ ഫിഷറീസ് ജില്ലാ ഓഫീസിലും അതാത് മത്സ്യ ഭവനുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് ഓഫീസുകളിൽ നേരിട്ട് ബന്ധപ്പെടാം. ഫോൺ- 04672202537
