പാലക്കാട്: ഗവ / എയ്ഡഡ് / ടെക്‌നിക്കൽ / സ്‌പെഷ്യൽ സ്‌കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള വീടിനൊപ്പം 120 സ്‌ക്വയർ ഫീറ്റ് പഠനമുറി നിർമ്മിക്കുന്നതിന് പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായ ഒരുലക്ഷം വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വന്തം പേരിൽ വീടുള്ള കുടുംബങ്ങളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറവും വിശദ വിവരങ്ങളും പാലക്കാട് നഗരസഭാ പട്ടികജാതി വികസന ഓഫീസിലും ബന്ധപ്പെട്ട പ്രൊമോട്ടർമാരിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അർഹത തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സെപ്റ്റംബർ 27 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നൽകണം.