എറണാകുളം: ജില്ലയിൽ പൈനാപ്പിളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വായ്പ ബന്ധിതമായി സബ്സിഡി ലഭിക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള വ്യക്തിഗത സൂക്ഷ്മ സംരംഭങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുക, ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വച്ച് പ്രഖ്യാപിച്ച പദ്ധതിയിൽ ഒരു കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങൾ ആരംഭിക്കാം.
ബാങ്ക് വായ്പ അനുവദിക്കുന്ന മുറക്ക് 35 ശതമാനം സബ്സിഡി ലഭിക്കുന്ന പദ്ധതിയിൽ വ്യക്തികൾക്കും കൂട്ടു സംരംഭങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക്
http://mofpi.nic.in/pmfme ലിങ്ക് വഴിയോ കണയന്നൂർ, നോർത്ത് പറവൂർ, മൂവാറ്റുപുഴ ,കോതമംഗലം, കൊച്ചി ആലുവ ,കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസ് മുഖേനയോ അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ റിസോഴ്സ് പേഴ്സണുമായി 9442627648, 8590943392/9747809084 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.