മലപ്പുറം: കൊണ്ടോട്ടി റോഡ്‌സ് സെക്ഷനു കീഴിലെ മങ്ങാട്ടുമുറി- ചെറുമുറ്റം-വലിയപറമ്പ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. ആലുങ്ങല്‍-പുളിക്കല്‍ ഭാഗങ്ങളില്‍ നിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉരുണ്ടടി ജംങ്ഷനില്‍ നിന്നും ചെറുമുറ്റം റോഡ് വഴി തിരിഞ്ഞു പോകണം. പുതിയേടത്ത് പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെട്ടുകാട് വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.