കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എം. കെ എസ് പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പച്ചക്കറിതൈ ഉല്‍പ്പാദക നഴ്‌സറിയുടെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു .
മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ,ബ്ലോക്ക് പഞ്ചായത്തംഗണത്തിലാണ് നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ചു തൈകള്‍ തയ്യാറാക്കി സമയബന്ധിതമായി നൽകും . മുരിങ്ങതൈ 25 രൂപ, പപ്പായ(റെഡ് ലേഡി) 25 രൂപ. വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, ക്യാബേജ്, കോളിഫ്‌ളവര്‍, വള്ളിപ്പയര്‍, കുറ്റിപ്പയര്‍, പടവലം, പീച്ചില്‍, ചീര 2.50 രൂപ എന്നിങ്ങനെയാണ് വില.
വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുരേഷ് ബാബു (ബാബു തമ്പുരാട്ടി), ഗാന അനൂപ്, ബബിത ദിലീപ്, അംഗങ്ങളായ കമലാ സദാനന്ദന്‍, സി എം രാജ ഗോപാല്‍, ആന്റണി കോട്ടക്കല്‍, നിതാ സ്റ്റാലിന്‍, ജെന്‍സി തോമസ്, എ കെ മുരളീധരന്‍, സെക്രട്ടറി ലൈല വി എം, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, എം കെ എസ് പി പ്രതിനിധി പര്‍വീന്‍ ബാബി എന്നിവർ പങ്കെടുത്തു.