കാസർഗോഡ്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളുമായി സംവാദം, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ റൈസ റാഷിദ്, അനീസ മന്‍സൂര്‍ മല്ലം, ജനപ്രതിനിധികളായ അബ്ബാസ് കോളചെപ്പ്, രവീന്ദ്രന്‍, രമേശന്‍ മുതലപ്പാറ, അനന്യ, നാരായണിക്കുട്ടി, സത്യാവതി, നബീസ സത്താര്‍, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത്, ഹരിദാസ്, ചന്ദ്രന്‍, രശ്മി, സുമ, ശാലിനി വിജയലക്ഷ്മി, സരസ്വതി, ശാരദ, ഷൈലജ, എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് വിതരണം ചെയ്തു.