കാസർഗോഡ്: കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിനകം കുംബഡാജെ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ :04998260237