സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 9ന് സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ചരിത്രരേഖാ പ്രദർശനവും ചരിത്ര സെമിനാറും സംഘടിപ്പിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.

തുറമുഖം പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ 10.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് വിശിഷ്ടാതിഥിയാകും. എം കെ രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.