കേരളാ എന്‍ജിനീയറിങ്ങ് /ഫാര്‍മസി പ്രവേശനത്തിനുള്ള ഓപ്ഷന്‍ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി എന്‍ട്രന്‍സ് കമ്മീഷണറുടെ നിയന്ത്രണത്തിനുള്ള കാസര്‍കോട് ജില്ലയിലെ കീം 2021 ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍, മറ്റ് സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കുന്നതിനായി തയ്യാറാക്കിയ സൗകര്യം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒക്ടോബര്‍ 9 വൈകീട്ട് നാല് മണി വരെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947106007. ഹെല്‍പ് ലൈന്‍: 9847690280, 9947964740, 9400808443