സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ജില്ലാ ആരോഗ്യ വകുപ്പിന് ലാപ്ടോപ് കമ്പ്യൂട്ടറുകൾ കൈമാറി. എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാറിൽ നിന്നും ജില്ലാ കളക്ടർ ജാഫർ മാലിക് ലാപ് ടോപുകൾ ഏറ്റുവാങ്ങി. കളക്ടറുടെ
ചേംബറിൽ നടന്ന ചടങ്ങിൽ ജനറൽ ബാങ്കിംഗ് ചീഫ് മാനേജർ ജി. സുധീഷ്, ക്രഡിറ്റ് ചീഫ് മാനേജർ ടി. ജയേഷ് , ലീഡ് ബാങ്ക് മാനേജർ സി.സതീഷ് , ഡപ്യൂട്ടി ഡി.എം.ഒ ഡോ.എസ് ശ്രീദേവി, ഡോ.ഷൈമ സലിം എന്നിവർ പങ്കെടുത്തു