സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരന്‍മാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യഥാര്‍ത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ് ആ തുക അനുവദിക്കും. പട്ടികജാതി/പട്ടികവര്‍ഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും ധനസഹായം നല്‍കും.
ഒരു വര്‍ഷം പരമാവധി 20 സാഹിത്യകാരന്‍മാര്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷകള്‍ ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695 003 എന്ന വിലാസത്തില്‍ നവംബര്‍ അഞ്ച് വൈകുന്നരം 5 മണിക്ക് മുന്‍പ് ലഭിക്കണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.scdd.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0471 2315375.