സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന ഒക്ടോബർ 20,23 തീയതികളില്‍ സ്കൂളുകളിൽ
നടത്തും. ഫിറ്റ്‌നസ്‌ പരിശോധനയ്ക്കു
തയ്യാറായ വാഹനങ്ങൾ വാഹനത്തിന്‍റെ ടാക്‌സ്‌,
പെര്‍മിറ്റ്‌ , ഫിറ്റ്‌നസ്‌ പരിശോധനയ്ക്കുള്ള ഫീസ്‌, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്‌,  ഇന്‍ഷുറന്‍സ്‌, സ്പീഡ്‌ ഗവര്‍ണ്ണര്‍, ജി പി എസ്‌ മുതലായവ സംബന്ധിച്ച രേഖകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 18നകം എറണാകുളം റീജിയണല്‍ ട്രാൻസ്‌പോർട്‌ ഓഫീസര്‍ക്ക് മുൻപാകെ സമർപ്പിക്കണം.