പാലക്കാട്: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്സ് ഓഫീസര്, ഫിനാന്ഷ്യല് കണ്സള്ട്ടന്റ്, ഡെവലപ്പ്‌മെന്റ് മാനേജര്, ലൈഫ് ഇന്ഷുറന്സ് മാനേജര്, ഫിനാന്ഷ്യല് അഡൈ്വസര് ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന് താത്പര്യമുള്ളവര് ഒക്ടോബര് 23 ന് ശനിയാഴ്ച രാവിലെ 10 ന് മൂന്ന് ബയോഡാറ്റയും സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകളും സഹിതം ചിറ്റൂര് മിനി സിവില് സ്റ്റേഷനിലെ കരിയര് ഡെവലപ്‌മെന്റ് സെന്ററില് എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര് അറിയിച്ചു. യോഗ്യത- എസ്.എസ്.എല്.സി, പ്ലസ്ടു/ ഏതെങ്കിലും ഡിഗ്രി, ഒഴിവുകള് -120. ഫോണ് : 04923 223297.