കല്‍പ്പറ്റ: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരള ഓര്‍ഗാനിക് ഇക്കോഷോപ്പ് ആരംഭിച്ചു. കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പാണ് സംരംഭത്തിന് സഹായം നല്‍കുന്നത്. പൂര്‍ണമായി ജൈവരീതിയിലുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ന്യായമായ വിലയ്ക്കു ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. കല്‍പ്പറ്റ സഹകരണ ബാങ്കിനു സമീപം സൂര്യ കോപ്ലക്‌സിലാണ് ഇക്കോഷോപ്പ് പ്രവര്‍ത്തിക്കുന്നത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാന്‍ കെ.വി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡി.ഡി.എം വി.പി ജിഷ, സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പ്രിന്‍സിപ്പാള്‍ ഗിരിജന്‍ ഗോപി സംസാരിച്ചു. സംരംഭത്തില്‍ ഭാഗമാവാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 9447933087 എന്ന നമ്പറില്‍ ബന്ധപ്പെടണം.