തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്്സ് സ്കൂളില്‍ 2021 – 2022 അധ്യയന വര്‍ഷത്തിലെ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ നവംബര്‍ 19 ന് രാവിലെ 9.30 ന് പാലക്കാട് ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടത്തുന്നു. അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിന് 2020 – 21 അധ്യയന വര്‍ഷം നാല്, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2021 – 22 അധ്യയന വര്‍ഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശന യോഗ്യത നേടിയിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത്, 11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. (ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള സെലക്ഷന് നിലവിലെ ഒഴിവ് അനുസരിച്ചായിരിക്കും)
