ഇടുക്കി ജില്ലയിലെ മുട്ടം വ്യവസായ വികസന പ്ലോട്ടിന്റെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനായി 25-40 പ്രായപരിധിയിലുള്ള എംബിഎ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ കൂടുതല്‍ വരികയാണെങ്കില്‍ എഴുത്തുപരീക്ഷയും നടത്തും. ജില്ലാ പരിധിക്കുള്ളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ കവറിനു മുകളില്‍ ”വ്യവസായ വികസന ഏരിയ /വ്യവസായ വികസന പ്ലോട്ട്, ബഹുനില വ്യവസായ സമുച്ചയം അടിസ്ഥാന സൗകര്യ പ്രശ്ന പഠനം, ഇന്റേണ്‍സിന്റെ ഒഴിവിലേക്കുള്ള അപേക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി, ചെറുതോണി- 685602, എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍ – 04862-235207,235507