ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ച് ട്രേഡ് യൂണിയന് നേതാക്കള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴിലടങ്ങളില്‍ ലൈംഗിക പീഡനം തടഞ്ഞുകൊണ്ടുള്ള നിയമം എന്നീ വിഷയങ്ങളില്‍ നാളെ (ഡിസംബര്‍ എട്ട്) രാവിലെ 10ന് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വ്യാപാര/വ്യവസായ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ട്രേഡ് യൂണിയന് നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍
