സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം നല്ല കൃഷി പരിപാലനമുറ അവലംബിച്ച് കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് ധനസഹായം നല്കുന്നു. ധനസഹായത്തിന് അപേക്ഷിക്കാവുന്ന കാര്‍ഷിക ഇനങ്ങള്‍ക്ക് ഒരു ഹെക്ടര്‍ പ്രകാരം വാഴ – 26250 രൂപ, പൈനാപ്പിള്‍ – 26250 രൂപ, പാഷന് ഫ്രൂട്ട് – 50000 രൂപ, പന്തല്‍ പച്ചക്കറി കൃഷി – 20000 രൂപ, പന്തല്‍ ഇല്ലാത്ത പച്ചക്കറി കൃഷി – 15000 രൂപ എന്നിങ്ങനെ ലഭിക്കും. താത്പര്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
