സംസ്ഥാന സാക്ഷരത മിഷന്റെ കീഴില്‍ നടത്തുന്ന നാലാം തരം തുല്യത പരീക്ഷ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മുക്കുഴി തുടര്‍വിദ്യാ കേന്ദ്രം മെക്കോടോം അംബേദ്കര്‍ വായന ശാലയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ദാമോധരന് അധ്യക്ഷത വഹിച്ചു. പ്രേരക്, ലതിക യാദവ് സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ കെ.വി. കേളു നന്ദിയും പറഞ്ഞു. മുക്കുഴി തുടര്‍വിദ്യാ കേന്ദ്രത്തിലെ മുതിര്‍ന്ന പഠിതാവ് 75 വയസ് പിന്നിട്ട വെള്ളച്ചി അമ്മയും നാലാംതരം പരീക്ഷ എഴുതി.
