ആലുവ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ അധികാര പരിധിയിലുള്ള ആലുവ മുന്‍സിപ്പാലിറ്റിയിലും, എടത്തല , ചൂര്‍ണിക്കര, ചെങ്ങമനാട്, കീഴ്മാട്, ശ്രീമൂലനഗരം പഞ്ചായത്തുകളിലും , പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റസ് നിയമപ്രകാരം ഈ മാസം 20-നകം ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആലുവ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷന് എടുക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ രജിസ്ട്രേഷന് എടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് 2022 വര്‍ഷത്തേക്ക് പുതുക്കുന്നതിനും ഈ കാലയളവില്‍ അവസരമുണ്ട്. www.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
