ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
ജില്ലാ ആസൂത്രണസമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ 122 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും 2021-22 വാര്‍ഷിക പദ്ധതി ഗതികള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്‍കിയതായി ജില്ലാആസൂത്രണസമിതി അധ്യക്ഷയും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എം.കെ റഫീഖ അറിയിച്ചു. പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ലയില്‍ മുന്നിട്ട് നില്ക്കുന്ന മമ്പാട്, അമരമ്പലം ഏലംകുളം ഗ്രാമപഞ്ചായത്തുകളെയും തിരൂര്‍, തിരൂരങ്ങാടി, മലപ്പുറം നഗരസഭകളെയും പെരിന്തല്‍മണ്ണ, വേങ്ങര പെരുമ്പടപ്പ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും യോഗം അഭിനന്ദിച്ചു.
ചെറിയമുണ്ട്. ആതവനാട്, എടരിക്കോട്, വാഴയൂര്‍, പുളിക്കല്‍, മൂര്‍ക്കനാട്, ഊര്‍ങ്ങാട്ടിരി, തിരുനാവായ, എടയൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തുകളുടെയും നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ നഗരസഭകളുടെയും വണ്ടൂര്‍, നിലമ്പൂര്‍, പഞ്ചായത്തുകളുടെയും പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി.
ഓണ്‍ലൈന്‍ സമര്‍പ്പിക്കപ്പെട്ട ബില്ലുകളുടെ ഹാര്‍ഡ് കോപ്പികള്‍ ട്രഷറിയില്‍ യഥാസമയം സമര്‍പ്പിക്കുന്നതിന് യോഗം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കു നല്കാന് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ (നഗര കാര്യം അസ്സിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് യോഗം നിര്‍ദേശം നല്കി. ഡിസംബര്‍ അവസാന വാരത്തില്‍ ബ്ലോക്ക് തല അവലോകനം നടത്താനും യോഗം തീരുമാനിച്ചു.