വയോസേവന അവാര്‍ഡിനായി 2021 (സംസ്ഥാനതലം) സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും ഗ്രാമ/ബ്ലോക്ക്/ജില്ലാപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ 2022 ജനുവരി 10നകം സമര്‍പ്പിക്കണം. അപേക്ഷാഫോമുകള്‍ സാമൂഹ്യനീതിവകുപ്പിന്റെ sjd.kerala.gov.inലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാസമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2735324.