സാഹിത്യരചനകള്‍ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീപക്ഷ നിലപാടുകളിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വിഭാഗത്തെയും അരികുവല്‍ക്കരിച്ചുകൊണ്ട് രാഷ്ട്രത്തിന് നിലനില്‍പ്പില്ലെന്ന് വിശ്വസിച്ച നിലപാടായിരുന്നു സുഗതകുമാരിയുടേതെന്നു മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലരെയും പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂഗതകുമാരിക്കു സമുചിതമായ സ്മാരകം നിര്‍മിക്കുന്നത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഗായകന്‍ ജി.വേണുഗോപാല്‍ ‘പവിഴമല്ലി’ എന്ന സുഗതകുമാരിയുടെ കവിത ആലപിച്ചു. വി.കെ പ്രശാന്ത് എം.എല്‍.എ, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, കാനം രാജേന്ദ്രന്‍, കവി മധുസൂദനന്‍ നായര്‍, സുഗതകുമാരിയുടെ മകളും അഭയ സെക്രട്ടറിയുമായ ലക്ഷ്മിദേവി, അഭയ ജോയിന്റ് സെക്രട്ടറി ഡോ. എം.ആര്‍ തമ്പാന്‍, പ്രസിഡന്റ് പി.എ. അഹമ്മദ്, ട്രഷറര്‍ ഡെയ്സി ജേക്കബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.