തൃപ്പൂണിത്തുറ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡിലുള്ള അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പാലം പൊളിച്ചു മാറ്റുന്ന പ്രവൃത്തി ജനുവരി 8 ശനിയാഴ്ച്ച രാത്രി മുതല്‍ ആരംഭിക്കും. ഇതുമൂലം ഈ റോഡുവഴിയുള്ള ഗതാഗതം തടസപ്പെടുന്നതിനാല്‍ യാത്രക്കാള്‍ സമാന്തര പാത ഉപയോഗിക്കണം. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കേബിളുകള്‍ എന്നിവ മാറ്റുന്നതിന് കത്തു നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കത്തുലഭിക്കാത്തവര് ഇതൊരു അറിയിപ്പായി സ്വീകരിച്ച് നിര്‍മ്മാണ പ്രവൃത്തിക്ക് മുന്‍പായി കേബിളുകള്‍ മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്്ജസ് സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.
