ജനകീയാസൂത്രണ പദ്ധതി 2021-22ന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പത്താംമൈലില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രേഖാ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ വാര്‍ഡിലും ജനറല്‍ വിഭാഗക്കാരായ 222 കുടുംബങ്ങള്‍ക്കും എസ് സി വിഭാഗക്കാരായ 19 കുടുംബങ്ങള്‍ക്കും എസ് ടി വിഭാഗക്കാരായ 75 കുടുംബങ്ങള്‍ക്കും പദ്ധതി പ്രകാരം കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യും.അപേക്ഷകരായ ഗുണഭോക്താക്കള്‍ക്ക് 5 കോഴികള്‍ വീതമാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. 27 ലക്ഷം രൂപ പദ്ധതി വിനിയോഗിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.