കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ ഫെബ്രുവരി 24ന് സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ രണ്ടുവരെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്ന സിറ്റിംഗിൽ പുതിയ പരാതികൾ പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കാണക്കാരി ഗ്രാമപഞ്ചായത്ത് ഹാളിൽ പരാതികൾ സംബന്ധിച്ച ഹിയറിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കളക്ട്രേറ്റിലെ രണ്ടാം നിലയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ഓബുഡ്സ്മാൻ ഓഫീസിൽ നൽകാം. ഫോൺ: 0481 2300430 (ടോൾ ഫ്രീ നമ്പർ), 9447368241. ഇ-മെയിൽ: ombudsmannregaktm@gmail.com
