സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 15, 16 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ എറണാകുളത്തുള്ള ചെയർമാന്റെ ക്യാമ്പ് ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും. സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ കൃത്യ സമയത്ത് ഹാജരാകണം.