ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഏഴ് അംഗന്‍വാടികള്‍ സ്മാര്‍ട്ട് അംഗണ്‍വാടികളായി പ്രഖ്യാപിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ജയപുരത്ത് പുളീരടിയില്‍ നടന്ന ചടങ്ങിലാണ് ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചത്. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ മാധവന്‍, ഡിപിസി സര്‍ക്കാര്‍ നോമിനി അഡ്വ :സി രാമചന്ദ്രന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലതാ ഗോപി, വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാവിത്രി ബാലന്‍, പഞ്ചായത്ത് സെക്രട്ടറി ഭരതന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് അംഗം ശങ്കരന്‍ പുലിക്കോട്, ജയപുരം ദാമോധരന്‍, ടി മോഹനന്‍, സാവിത്രി, രാധാമണി എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി പി ലിലിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
