കേരളത്തിന്റെ വികസനത്തിന് പുതിയ മുഖം നല്കി ഓരോ വികസന പദ്ധതികള്‍ക്കും പ്രത്യേക ശ്രദ്ധ നല്കി ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആറു കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കുപുറം വെട്ടൂര്‍ റോഡ് ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 4.30 കിലോമീറ്റര്‍ ദൂരമുള്ള റോഡ് കോന്നി ആഞ്ഞിലിക്കുന്നു ജംഗ്ഷന് മുതല്‍ കോട്ടമുക്ക് ജംഗ്ഷന് വരെ ആറു കോടി രൂപ ചിലവിലാണ് 5.5 മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ചത്. റോഡിന്റെ വീതി കൂട്ടിയും ഓട നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലും ആണ് റോഡ് പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. .