പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യകേരളം പാലിയേറ്റീവ് കെയർ പ്രോജക്ട് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസ മത്സരത്തിൽ ആര്യംപാടം സർവ്വോദയം ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനികളായ പി.എസ്.കാവേരി, കെ.എസ്.ഷഹാന, ടി.സി. വൃന്ദ എന്നിവർ വിജയികളായി.
ഇ – പോസ്റ്റർ മത്സരത്തിൽ അനിൽ. പി.ജോൺ നെല്ലായി, കെ.അനശ്വര പുതുശ്ശേരി, മീര നാരായണൻകുട്ടി ചെന്ത്രാപ്പിന്നി എന്നിവരും പെയിൻ്റിംഗ് മത്സരത്തിൽ ഐ.പി.കാർത്തിക പുത്തൻവേലിക്കര ,സി.ഐശ്വര്യ വണ്ടാഴി, അതുൽ കൃഷ്ണ തോളൂർ എന്നിവർ വിജയികളായി. വിജയികൾക്ക് ഡോ.എൻ.കെ.കുട്ടപ്പൻ പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകി.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യു.ആർ.രാഹുൽ അധ്യക്ഷനായി.