സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. സുബിൻ ചെറുതുരുത്തി (ഒന്നാം സ്ഥാനം), പ്രദീപ് പുതുശ്ശേരി (രണ്ടാം സ്ഥാനം), ജോസഫ് ജോയ് (മൂന്നാം സ്ഥാനം) എന്നിവരാണ് മത്സര വിജയികൾ.
‘ഗ്രാമീണടൂറിസം കാഴ്ചകള്‍’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വെച്ച്
എം എൽ എ മാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, വി ആർ സുനിൽകുമാർ എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.