എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘പുതുതലമുറ സാങ്കേതികവിദ്യ സാധ്യതകള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എസ് വിപിന്‍ കുമാര്‍ സെമിനാറിന് നേതൃത്വം നല്കി. അഞ്ച് പുതുതലമുറ സാങ്കേതികവിദ്യകള്‍ സെമിനാറില്‍ പരിചയപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, റോബോര്ടിക്ക്സ് ആന്റ് ഓട്ടോമേഷന്‍, ത്രീഡി പെയിന്റിങ് തുടങ്ങിയ സാങ്കേതികവിദ്യകളാണ് സെമിനാറില്‍ പരിചയപ്പെടുത്തിയത്. ഇത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലഭ്യമാകുമെന്ന് കെ എസ് വിപിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ആശയ വിനിമയത്തിനായി മനുഷ്യരുടെ ഇടപെടലുകള്‍ കുറച്ചുകൊണ്ട് ഇന്റര്‍നെറ്റുകളിലൂടെ പരസ്പര ആശയ വിനിമയം നടത്താന്‍ ഈ സാങ്കേതിക വിദ്യകള്‍ ഉപകരിക്കുന്ന വിധവും സെമിനാറില്‍ ചര്‍ച്ച ചെയ്തു. കില കണ്‍സള്‍ട്ടന്റ് സജീവ് സെമിനാറിന്റെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു.
