തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വേദിയിലെ  സെല്‍ഫി കോര്‍ണര്‍ ജനപ്രിയ ഇടമാകുന്നു. പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ എന്റെ കേരളം പവലിയനിലാണ്  സെല്‍ഫി കോര്‍ണര്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാളില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ആളുകള്‍ മറന്നില്ല. ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലും.  ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറുമടക്കമുള്ള ജില്ലാ ഭരണകൂടവും തങ്ങളുടെ സെല്‍ഫിയിലൂടെ ഒറ്റ ഫ്രെയിമില്‍ നിരന്നു.