അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാര്‍ഥികളായ നിവേദിത, ഫസാന്, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പി.ടി. മണികണ്ഠന് ഗാനരചനയും ഡോ. മണക്കാല ഗോപാലകൃഷ്ണന് സംഗീതവും, എം.ജി. ശ്രീകുമാറും സംഘവും ആലാപനവും നിര്‍വഹിച്ചതാണ് പ്രവേശന ഗാനം. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ നടന്ന പ്രകാശന ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ പി.എസ്. തസ്നിം, അംഗന്‍വാടി വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
