ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ‘കുളിർമ’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വാഴയൂർ ഗ്രാമപഞ്ചായത്തിലെ സാഫി കോളജ് അങ്കണത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി മാവിൻതൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെ അഞ്ച് വർഷം കൊണ്ട് കാർബൺ ന്യൂട്രൽ പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി
ബ്ലോക്കുതല ഉദ്ഘാടനത്തിന് സമാന്തരമായി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാനവും വാർഡ്തല വൃക്ഷ തൈ നടീൽ പ്രവർത്തനങ്ങളും നടന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ തറയിട്ടാൽ എ എം .എൽ .പി സ്കൂളിൽ നടന്ന ചടങ്ങിൽ പി.അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ , ചേലേമ്പ്ര പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാൻ , പുളിക്കൽ എബിലിറ്റി കാമ്പസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ, മുതുവല്ലൂർ ആറാം വാർഡിൽ പി എച്ച്.എസി അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, വാഴക്കാട് പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, ചെറുകാവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ള കോയ തുടങ്ങിയവർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാഴയൂർ സാഫി കോളജ് പരിസരത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി റസീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.