ലോക പരിസ്ഥിതിദിനം പൂങ്കുന്നം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനം 2022ന്റെ സന്ദേശമായ ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം കുട്ടികളോട് സംസാരിച്ചു. വൃക്ഷതൈ നടീല്‍, അവബോധക്ലാസ്, ചിത്രരചനാമത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പരിസ്ഥിതി സംബന്ധമായ വിഷയത്തെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദര്‍ശനം ഉണ്ടായിരുന്നു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ വി എ സുശീല നായര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഹാരീഫാബി, എസ്.എം.സി. ചെയര്‍മാന്‍ എം കെ പ്രകാശന്‍, അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എ എസ് സൗമ്യ എന്നിവര്‍ പങ്കെടുത്തു.