ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്കാരികവകുപ്പ് മന്ത്രി എ.കെ ബാലന് ആയിരം കിലോ അരി നല്കി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2018 ന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാവും ലഭിച്ച അരി ക്യാമ്പുകളില്‍ വിതരണം ചെയ്യുക.