ഉടുമ്പന്‍ചോല-രാജാക്കാട്-ആനച്ചാല്‍-രണ്ടാംമൈല്‍-ചിത്തിരപുരം റോഡില്‍ തുടര്‍ച്ചയായ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിയാന്‍ സാധ്യത ഉള്ളതിനാല്‍ ചെകുത്താന്‍മുക്ക് മുതല്‍ പവര്‍ഹൗസ് വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കെആര്‍എഫ്ബിപിഎംയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇടുക്കി ഡിവിഷന് അറിയിച്ചു.
