ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ത്യാഗത്തെയും അർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങൾക്കും ഈദ് ആഘോഷം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
