** രണ്ടു പുതിയ കളക്ഷൻ സെന്ററുകൾ കൂടി തുറന്നു
പ്രളയ മേഖലകളിൽ അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കാൻ
കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി.
പ്രിയദർശിനി ഹാളിൽ തുടങ്ങിയ കളക്ഷൻ സെന്റർ എസ്.എം.വി. സ്കൂളിലേക്കു
മാറ്റിയെങ്കിലും അവിടെ സ്ഥലത്തിന്റെ പോരായ്മ ഉണ്ട്. ഇതു മറികടക്കുന്നതിന്
എയർപോർട്ടിനു സമീപമുള്ള തോപ്പ് എന്ന സ്ഥലത്തെ സെന്റ് ആൻസ് ചർച്ച് ഹാളിലും
സെന്റ് റോക്സ് സ്കൂൾ ഓഡിറ്റോറിയത്തിലും കളക്ഷൻ സെന്ററുകൾ
തുറന്നിട്ടുണ്ട്. ഇവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിനും
ശേഖരിക്കുന്നതിനും വൊളന്റിയർമാരെ ആവശ്യമുണ്ടെന്നും ഇതിനായി കഴിയുന്നത്ര
ആളുകൾ മുന്നോട്ടു വരണമെന്നും കളക്ടർ അഭ്യർഥിച്ചു.
കഴിയുന്നത്ര അവശ്യ സാധനങ്ങൾ ഇനിയും എത്തിക്കാൻ എല്ലാവരും
സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.