പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2023 ലെ നീറ്റ് /കീം പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്നതിനായി പ്രപ്പോസൽ ക്ഷണിച്ചു.പരിശീലനം നൽകുന്നതിനുള്ള മതിയായ സൗകര്യങ്ങളും ഈ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ നൽകാം.
കുറഞ്ഞത് 9 മാസം അല്ലെങ്കിൽ പരീക്ഷയ്ക്ക് തൊട്ട് മുൻപ് വരെ കോഴ്‌സ് നടത്തേണ്ടതാണ്. റസിഡൻഷ്യൽ  ക്ലാസുകൾ  നടത്തുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കേണ്ടതാണ്.  ഓഗസ്റ്റ് 16 വൈകിട്ട് നാല് മണി വരെ പ്രൊപ്പോസലുകൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രീ ബിഡ് മീറ്റിങ് ഓഗസ്റ്റ് 11 നു രാവിലെ 11 മണിക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. വിവരങ്ങൾക്ക് – 0471-2303229, 2304594.