വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെന്ററിൽ ഹരിയാലിയുടെ നേതൃത്വത്തിലുള്ള മണ്ണ് – ജല പരിശോധന ലബോറട്ടറി ഉദ്ഘാടനം
ഇന്ന് (ആഗസ്റ്റ് 6 )തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സമീപ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യമായി വെള്ളം പരിശോധിക്കുവാനുള്ള സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്. വെള്ളം പരിശോധിക്കുന്നവർ 100 മില്ലി ലിറ്റർ സ്റ്റെറിലൈസ്ഡ് ബോട്ടിലും 1 ലിറ്റർ കാനിലും വെള്ളം കൊണ്ടുവരണം.

മണ്ണിൽ അവശ്യം വേണ്ട പി. എച്ച്,  സോഡിയം,പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി അനിവാര്യ മൂലകങ്ങളും പരിശോധിക്കും.ടെക്നോളജി സെന്ററിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആവശ്യമായ കോഴ്സുകൾ തുടങ്ങും. പരിശീലനം സൗജന്യമായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനം ( ആഗസ്റ്റ്  6 ) നാളെയും തുടരും.